Breaking News

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചു; എ.ഡി.എം നോട്ടീസ് നൽകി


കുറ്റിക്കോൽ: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ  പഞ്ചായത്ത് ഓഫീസിൽ ശനിയാഴ്ച നടന്ന കുടിവെള്ള ടാങ്ക് വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്ത്  മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായാണ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചത്.

 എ. ഡി.എമ്മും എം.സി.സി നോഡൽ ഓഫീസറുമായ കെ.വി ശ്രുതി കുറ്റിക്കോൽ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയ്ക്കും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശോഭന കുമാരിക്കും ആണ് നോട്ടീസ് നൽകിയത് വിഷയത്തിൽ  24 മണിക്കൂറിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്..

No comments