Breaking News

എ.കെ. സി. സി വെള്ളരിക്കുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർ സെബാസ്ത്യൻ വള്ളോപ്പിള്ളി അനുസ്മരണം നടത്തി


വെള്ളരിക്കുണ്ട് : അഖില കേരള കത്തോലിക്കാ കോൺഗ്രസ് ( എ.കെ. സി. സി.)  വെള്ളരിക്കുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തി തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്ത്യൻ വള്ളോപ്പിള്ളിയുടെ 18-ാമത് ചരമവാർഷിക അനുസ്മരണം നടത്തി

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ചർച്ച് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ജോസഫ് കുമ്മിണിയിൽ അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു

അസി വികാരി ഫാ .ജിൻ്റോ പാണക്കുഴിയിൽ മേഖലാ പ്രസിഡണ്ട് ജിജി കുന്നപ്പള്ളിൽ , ബേബി തുരുത്തിക്കിഴക്കേൽ , ലോറൻസ് എം. ജെ ,  ജോസ് ഇലവുങ്കൽ , സാബു കാരിക്കൽ , ജാക്സ് കോട്ടയിൽ ,എന്നിവർ പ്രസംഗിച്ചു

No comments