Breaking News

വെള്ളരിക്കുണ്ട് ടി.എൻ കലാസമിതി ആതിഥ്യമരുളുന്ന പ്രഥമ 5's ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 20, 21 തീയ്യതികളിൽ വള്ളിക്കടവിൽ നടക്കും


വെള്ളരിക്കുണ്ട് : ടി എൻ കലാസമിതി വെള്ളരിക്കുണ്ട് ആതിഥ്യമരുളുന്ന പ്രഥമ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറ് 2024 ഏപ്രിൽ 20 ,21 ശനി ഞായർ തീയതികളിൽ വള്ളിക്കടവ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഒന്നാം സമ്മാനം 10024 രൂപ സ്പോൺസർ ചെയ്യുന്നത് ടി എൻ കലാസമിതി. രണ്ടാം സമ്മാനം 6024 രൂപയും ട്രോഫിയും സ്പോൺസർ ചെയ്യുന്നത് കാർബൺ ഓട്ടോ സ്പാ വെള്ളരിക്കുണ്ട്, കൂടാതെ ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഗോൾ സ്കോറർ , ബെസ്റ്റ് ഡിഫൻഡർ തുടങ്ങിയവക്ക് ട്രോഫികളും സമ്മാനിക്കും. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം സമ്മാനദാനം നിർവഹിക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് കളിക്കാരുമായി പരിചയപ്പെടും. ടി.എൻ കലാസമിതി പ്രസിഡണ്ട് കെ ആർ രമേശ് അധ്യക്ഷനാവും. സെക്രട്ടറി എൻ മനീഷ് സ്വാഗതം പറയും. ടീമുകൾ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282192587, 8111914861

No comments