Breaking News

കേരള കേന്ദ്ര സർവകലാശാല പിജി പ്രവേശനം: രജിസ്ട്രേഷൻ മെയ് 10 വരെ

പെരിയ (കാസർകോട്): കേരള കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. മെയ് 10 വരെ സർവകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. മെയ് 15ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സിയുഇടി - പിജി)യിൽ പങ്കെടുത്തവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവ്വകലാശാലയിലുള്ളത്. എം.എ. എക്കണോമിക്സ്, എം.എ. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്നോളജി, എം.എ. ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്കൽ സയൻസ്, എം.എ. മലയാളം, എം.എ. കന്നഡ, എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ്, എംഎസ്ഡബ്ല്യു, എംഎഡ്, എംഎസ്സി സുവോളജി, എംഎസ്സി ബയോകെമിസ്ട്രി, എംഎസ്സി കെമിസ്ട്രി, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി എൻവിയോൺമെന്റൽ സയൻസ്, എംഎസ്സി ജീനോമിക് സയൻസ്, എംഎസ്സി ജിയോളജി, എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി ബോട്ടണി, എംഎസ്സി ഫിസിക്സ്, എംഎസ്സി യോഗ തെറാപ്പി, എൽഎൽഎം, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംബിഎ - ജനറൽ മാനേജ്മെന്റ്, എംബിഎ - ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ്, എംകോം എന്നിവയാണ് പ്രോഗ്രാമുകൾ. കൂടുതൽ വിവരങ്ങൾക്ക്  www.cukerala.ac.in സന്ദർശിക്കുക. ഇ മെയിൽ: admissions@cukerala.ac.in


No comments