Breaking News

സിദ്ധാർഥന്റെ മരണത്തിലെ പതിനൊന്നാം പ്രതിയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി


പേരാമ്പ്ര: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയനെ(55) യാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിള്ളപ്പെരുവണ്ണ ഗവ. എൽപി സ്കൂൾ അധ്യാപകനാണ് വിജയൻ. ഭാര്യ മേരി മിറാൻഡ ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ്. മകൾ: അരുണിമ (വിദ്യാർഥി). സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

No comments