Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ നരിമാളം മാനൂരി പ്രദേശത്ത് വൻ തീപിടുത്തം കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി


വേനൽ കടുത്തതോടെ തീപിടുത്തങ്ങളും ഏറി വരികയാണ്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ  നരിമാളം, മാനൂരി പ്രദേശങ്ങളിൽ ഉണ്ടായ തീപിടുത്തത്തിൽ നാട്ടുകാരുടെയും ഫയർഫോഴ്സിൻ്റെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമം ആരംഭിച്ചിരുന്നു. കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

പാറപ്രദേശം ഏറെയുള്ള കിനാനൂർ കരിന്തളം പഞ്ചായത്തിൻ്റെ പലയിടങ്ങളിലും വേനൽക്കാലത്ത് തീപിടുത്തം നിത്യസംഭവമാണ്. നിലവിൽ തീയണയ്ക്കാൻ കാഞ്ഞങ്ങാട് നിന്നോ തൃക്കരിപ്പൂര് നിന്നോ ഫയർഫോഴ്സ് എത്തേണ്ട സാഹചര്യമാണുള്ളത്. 

ഈ സാഹചര്യത്തിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിൽ  ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമായിരിക്കുകയാണ്.

No comments