Breaking News

കാസർകോട് ഉപ്പളയിൽ ഇരുനില വീട് കുത്തിത്തുറന്ന് 5 പവന്‍ സ്വര്‍ണ്ണവും 30,000 രൂപയും കവര്‍ന്നു


കാസർകോട് : ഉപ്പളയില്‍ കവര്‍ച്ച പെരുകുന്നു. മജലില്‍ പൂട്ടിക്കിടന്ന ഇരുനില വീട് കുത്തിത്തുറന്ന് 5 പവന്‍ സ്വര്‍ണ്ണവും 30,000 രൂപയും കവര്‍ന്നു. പ്രവാസിയായ അബ്ദുല്‍ റസാക്കിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒരു മാസക്കാലമായി ഇദ്ദേഹത്തിന്റെ കുടുംബവും ഗള്‍ഫിലാണ്. നാട്ടില്‍ തൊട്ടടുത്ത് താമസിക്കുന്ന സഹോദരി കഴിഞ്ഞദിവസം രാവിലെ വീട് പരിചരിക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസും പിന്നാലെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

No comments