Breaking News

വെസ്റ്റ് എളേരി കമ്മാടം സ്വദേശി ഗുജറാത്തിലെ ഗാന്ധിനഗറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി കമ്മാടം സ്വദേശി ഗുജറാത്തിലെ ഗാന്ധിനഗറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെരക്കര ലക്ഷ്മി അമ്മയുടെ പരേതനായ ചൂരിക്കാടൻ മുത്തു നായരുടെ മകൻ തമ്പാൻ നായർ (69) ആണ് മരിച്ചത്. ഗുജറാത്ത് നിയമസഭയിലെ റിട്ട. റിപ്പോർട്ടറും ഗസറ്റഡ് ഓഫീസറുമായിരുന്നു. ഭാര്യ: ലളിത (ഗുജറാത്ത് കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട. ജീവനക്കാരിയാണ്. മക്കൾ: സപ്ന (ഓസ്ട്രേലിയ ) സജിൽ (കമ്പ്യൂട്ടർ എഞ്ചിനീയർ ഗുജറാത്ത്). മരുമകൻ: ചിന്തൻ (ഓസ്ട്രേലിയ). സഹോദരങ്ങൾ: ശാരദ,രാജൻ (റിട്ട. ഫോറസ്റ്റ് ഓഫീസർ) ശാന്ത, ലോഹിതാക്ഷൻ ( ന്യൂ ഇന്ത്യൻ ഇൻഷുറൻസ് കമ്പനി ബറോഡ, ഗുജറാത്ത്), നളിനി, പരേതനായ ദാമോദരൻ.

No comments