Breaking News

അബുദാബിയിൽ വെച്ച് മരണപ്പെട്ട വെള്ളരിക്കുണ്ട് പന്നിത്തടത്തെ അനീഷ് കുഞ്ഞിരാമന്റെ മൃതദേഹം നാളെ (വെള്ളി) നാട്ടിൽ എത്തും


വെള്ളരിക്കുണ്ട് : അബുദാബിയിൽ വെച്ച് മരണപ്പെട്ട വെള്ളരിക്കുണ്ട് പന്നിത്തടത്തെ അനീഷ്  കുഞ്ഞിരാമന്റെ (46) മൃതദേഹം നാളെ നാട്ടിൽ എത്തും. ഇന്ന് 12.40 ന് അബുദാബി മംഗലാപുരം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ കൊണ്ട് പോകും.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഖലീഫ സിറ്റിയിലെ ജബലുന്നൂർ ഹോട്ടൽ കെട്ടിടത്തിലെ സലൂണിൽ ജോലി ചെയ്യുന്ന അനീഷ് താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. പോലീസ് ക്ലിയറൻസ് കിട്ടാൻ വൈകിയതാണ് മൃതദേഹം അയക്കാനും വൈകിയത്. ബ്രദേർസ് പരപ്പ പ്രവാസി കൂട്ടായ്മ പ്രവർത്തകരാണ്  മൃതദേഹം വിട്ടു കിട്ടുന്നതിന് ഇടപെടലുകൾ നടത്തിയത്. നോർക്കയുമായി ബന്ധപെട്ട കാര്യങ്ങൾ ഏകോപിപ്പിച്ചത് വെള്ളരിക്കുണ്ട് സ്വദേശിയും പ്രവാസിയുമായ എസ് രഘുവരനാണ്. വെള്ളിയാഴ്ച്ച രാവിലെ 6 മണിക്ക് മംഗലാപുരം വിമാനത്താവളത്തിൽ എത്തുന്ന  മൃതദേഹം 9  മണിയോടെ വെള്ളരിക്കുണ്ട് പന്നിത്തടത്തെ വീട്ടിലെത്തിക്കും

No comments