Breaking News

ദേശത്തിൻ്റെ കവി ബളാലിലെ പ്രകാശൻ ചെന്തളത്തെ ആദരിച്ച് പിആർഡിഎസ്


ബളാൽ:  മണ്ണിനോട് മല്ലടിച്ച് ജീവിക്കുമ്പോഴും തന്റെ ഹൃദയത്തിന്റെ നൊമ്പരങ്ങൾ കവിതകളാക്കി മാറ്റി ഗോത്ര ഭാഷയിലൂടെ കവിതകൾ രചിച്ച് ഇത്തവണത്തെ ഏഴാം ക്ലാസ്സ്‌ മലയാള പാഠപുസ്തകത്തിൽ ഉൾപെടുത്തിയ 'കാട് ആരത് ' എന്ന കവിതയിലൂടെ പ്രശസ്തനായ ബളാലിലെ പ്രകാശൻ  ചെന്തളത്തെ പ്രത്യക്ഷ രക്ഷ ദൈവ സഭ (പി ആർ ഡി എസ് ) നേതൃത്വത്തിൽ ആദരിച്ചു.  പരപ്പ ശാഖ സെക്രട്ടറി കെ രാജൻ, ജോയിൻ സെക്രട്ടറി നിരഞ്ജൻ ദാസ്, വർക്കിംഗ്‌ കമ്മിറ്റി അംഗങ്ങൾ ആയ എം നാരായണൻ എൻ വി കുഞ്ഞമ്പു ഖജൻജി പി രവീന്ദ്രൻ കമ്മിറ്റി അംഗം പി രവി എന്നിവർ പ്രകാശൻ്റെ ഭവനത്തിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു

No comments