Breaking News

'സ്മൈൽ-2024' ചിറ്റാരിക്കാൽ ഗോക്കടവ് ഉദയ ആർട്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടത്തി


ചിറ്റാരിക്കാൽ : ഗോക്കടവ് ഉദയ ആർട്ട്സ് ക്ലബ്ബ് ആൻഡ് റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം സ്മൈൽ 2024 നടത്തപ്പെട്ടു. ചിറ്റാരിക്കാൽ ഡെവൽപ്പ്മെൻ്റ് അതോറിറ്റി, (സി ഡി എ) സെക്രട്ടറി ജോസഫ് വർക്കി നമ്പ്യാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ഗോക്കടവ് ഉദയ വായനശാല പ്രസിണ്ടൻ്റ് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ജോയിൻ്റ് സെക്രട്ടറി സുരേഷ് കെ എ, ജെയിംസ് പുതുശേരി, പ്രമോദ് സി കെ, രാമചന്ദ്രൻ കുത്തൂർ,പ്രകാശൻ ചേണിച്ചേരി, ജയൻ പൊട്ടൻപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.



No comments