Breaking News

40 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം പരപ്പ ക്ലായിക്കോടെ എം കെ പുഷ്പരാജൻ പോസ്റ്റോഫീസിൽ നിന്നും പടിയിറങ്ങുന്നു


പരപ്പ : 40 വർഷത്തെ പോസ്റ്റൽ സർവീസിൽ നിന്നും എം കെ പുഷ്പരാജൻ വിരമിക്കുന്നു. 1983 ൽ പരപ്പ പോസ്റ്റോഫീസിൽ പോസ്റ്റ്മാൻ ആയി ജോലിയിൽ പ്രവേശിച്ചു. പിന്നീട് കനകപ്പള്ളി ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ആയും പ്രവർത്തിച്ചു. എഫ് എൻ പി ഒ യൂണിയന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് (31/5/2024) ന് നീലേശ്വരം പോസ്റ്റ് ഓഫീസിൽ നിന്നും എം ടി എസ് ആയി വിരമിക്കുകയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്നും  വിരമിക്കുന്ന എം.കെ പുഷ്പരാജൻ പരപ്പ ക്ലായിക്കോട് സ്വദേശിയാണ്. ഭാര്യ പരിമള. മക്കൾ, യതുരാജ്, നമിത രാജ്,

ഇനിയുള്ള വിശ്രമ ജീവിതം സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിനു വേണ്ടി മാറ്റിവെക്കാനാണ് പുഷ്പരാജൻ്റെ തീരുമാനം.

No comments