Breaking News

1247 പാക്കറ്റ് കർണ്ണാടക മദ്യവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ


കാസർകോട്: ഓട്ടോയിൽ കടത്തു കയായിരുന്ന കർണ്ണാടക നിർമ്മിത വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

 ബ്രഡുക്കയിലെ ബി.പി സുരേഷി(42)നെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ബ്രഡുക്കയിൽ ഇന്നലെ രാത്രിയിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഓട്ടോ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 180 എം.എല്ലിന്റെ 1247 പാക്കറ്റ് മദ്യവും 750 മില്ലി യുടെ 12 കുപ്പി കർണ്ണാടക മദ്യവുമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണും 22,000 രൂപയും കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

No comments