Breaking News

ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നേരിട്ട് റെയ്ഡിനിറങ്ങി : അനധികൃത മണല്‍ക്കടത്ത് പിടികൂടി

കാസര്‍കോട്: ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നേരിട്ട് നടത്തിയ റെയ്ഡില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഒരു 'ലോറിയും പുഴ മണലും മണല്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവര്‍ യു അബ്ദുള്‍ ഖാദറിന്റെ മൊബൈല്‍ ഫോണും പിടികൂടി. KL14K 1682 നമ്പര്‍ ലോറിയാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാവിലെ  കയ്യാര്‍ ഗ്രൂപ്പ് കൂടാല്‍മെര്‍ക്കള വില്ലേജിലെ ചേവാര്‍ റോഡിലാണ് മണല്‍ പിടികൂടിയത്. അനധികൃത ചെങ്കല്‍ ഖനനവും മണല്‍ക്കടത്തും തടയുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്വത്തില്‍ നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് പരിശോധന. ശനിയാഴ്ച മഞ്ചേശ്വരം താലൂക്കില്‍ ആറ് വാഹനങ്ങള്‍ പിടികൂടിയിരുന്നു. ജില്ലയില്‍ എല്ലായിടത്തും അനധികൃത മണല്‍ക്കടത്തും ചെങ്കല്‍ ഖനനവും ഉള്‍പ്പടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി തുടരുമെന്ന് ജില്ല കളക്ടകെ. ഇമ്പശേഖര്‍ അറിയിച്ചു.

No comments