Breaking News

ബേക്കൽ പോലീസും മണ്ണിന്റെ കാവലാൾ കർഷക കൂട്ടായ്മയും ഒത്തു ചേർന്നപ്പോൾ നഷ്ട്ടപ്പെട്ട നായകുട്ടിയെ ഉടമസ്ഥന് തിരികെ ലഭിച്ചു


ബേക്കൽ : ബേക്കൽ പോലീസിൻ്റെ കാരുണ്യത്തിന്റെ മറ്റൊരു മാതൃക പരമായ പ്രവർത്തനം കൊണ്ട് ഉടമസ്ഥന് നഷ്ട്ടമായ നായകുട്ടിയെ 4 മാസങ്ങൾക്ക് ശേഷം തിരികെ ലഭിച്ചു. മൂന്ന് ദിവസങ്ങൾക്കു മുൻപ് സ്റ്റേഷൻ മുൻപിൽ നിന്നു മറ്റു പട്ടികൾ ചേർന്ന് ആക്രമിക്കുക ആയിരുന്ന പോമേറിയൻ ഇനത്തിൽപ്പെട്ട നായ കുട്ടിയെ ബേക്കൽ സ്റ്റേഷനിലെ പോലീസുകാർ കാണുകയും മൂന്ന് ദിവസത്തോളം സ്റ്റേഷനിലെ പോലീസുകാരനായ പ്രമോദിന്റെ നേതൃത്വതിൽ മറ്റു പോലീസുകാരും ചേർന്ന് ഭക്ഷണവും വെള്ളവും കൊടുത്ത്, നായകുട്ടിയുടെ ഉടമസ്ഥനെ കണ്ടെത്താനായി ശ്രമിക്കുകയും ചെയ്തു. അതിനിടയിൽ സ്റ്റേഷനിലെ എ എസ് ഐ രാജൻ മണ്ണിന്റെ കാവലാൾ കൂട്ടായ്മയിലെ അംഗമായ പോലീസ്കാരൻ ഹരീഷ് കോളംകുളത്തെ അറിയിക്കുകയും കൂട്ടായ്മയിലെ പ്രവർത്തകരുടെ ഇടപെടൽ കൊണ്ടു ഒരു  ദിവസത്തിനുള്ളിൽ മണ്ണിന്റെ കാവലാൾ കൂട്ടായ്മ യഥാർത്ഥ ഉടമസ്ഥൻ കണ്ടെത്തുകയും ചെയ്തു. നായയുടെ ഉടമസ്ഥൻ കുമ്പളപ്പള്ളിയിലെ ദിൽജിത്ത് സ്റ്റേഷനിൽ വന്ന് നായയെ ഏറ്റുവാങ്ങുകയും സ്റ്റേഷനിലെ പോലീസുകാർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ദിൽജിതിന്റെ ഉടമസ്ഥതയിൽ നിന്നും നാല് മാസങ്ങക്ക് മുൻപ് നയകുട്ടി നഷ്ടമാവുക ആയിരുന്നു. പല പ്രവർത്തങ്ങളിലും പോലീസുകാരെ കുറ്റപ്പെടുത്തുന്ന സമൂഹത്തിൽ സഹജീവികളോട് പോലീസുകാർ കാണിച്ച കരുണ നാടിനു തികച്ചും മാതൃക ആണ്

No comments