Breaking News

മകളുടെ വിവാഹ വേദിയിൽ ഡയാലിസിസ് രോഗികൾക്ക് കാരുണ്യ ഹസ്തവുമായി സൗത്ത് ചിത്താരിയിലെ കുഞ്ഞാമദ് മുല്ല

കാഞ്ഞങ്ങാട് : മകൾ മിസിരിയ പുതിയ ഒരു ജീവിതത്തിലേക്ക് കടകുമ്പോൾ പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ കൈ  നീട്ടിയിരിക്കുകയാണ്  സൗത്ത് ചിത്താരിയിലെ മുല്ലക്കാരൻ അസൈനാറിൻ്റെ മകൻ കുഞ്ഞാമദ്       മകൾ  മിസിരിയയുടെയും വരൻ സെൻ്റെർ ചിത്താരിയിലെ റിസ്വാൻ്റെയും കല്യാണ  വേദിയാണ് വേറിട്ട ഒരു  കാരുണ്യ പ്രവർത്തനത്തിന്  സാക്ഷ്യം വഹിച്ചത്    ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി  കൊണ്ടാണ് കുഞ്ഞഹമദ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത് പള്ളിക്കര തൊട്ടിയിലെ വിവാഹ വേദിയിൽ  വെച്ച് നടന്ന ചടങ്ങിൽ കുഞാമദ് സെൻ്റർ ചിത്താരി ജമാഅത്ത് സെക്രട്ടറി കുഞബ്ദുല്ലയ്ക്ക് ചെക്ക് കൈമാറി ചടങ്ങിൽ വരൻ സെൻ്റർ ചിത്താരിയിലെ റിസ്വാൻ  അഷറഫ് ബോംബെ മുഹമ്മദ് കുഞ്ഞി മുല്ല മജീദ് മുല്ല ഹനീഫ് മാട്ടുമ്മൽ  എന്നിവർ പങ്കെടുത്തു

No comments