Breaking News

കനത്ത കാറ്റിലും മഴയിലും കരിന്തളത്ത് വീട് തകർന്നു


കരിന്തളം: ഞായറാഴ്ച പുലർച്ചെ പെയ്ത അതിശക്തമായ മഴയിലും കാറ്റിലും കിനാനൂർ  കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൂരിലെ എൻ കെ ശാരദയുടെ വീട് പൂർണമായും തകർന്നു. ഈ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു ശാരദ കുറച്ചു നാളുകളായി കാലിച്ചാംപൊതിയിലുള്ള  മകളുടെ വീട്ടിലാണ് താമസം.

No comments