Breaking News

കനകപ്പള്ളി -അരിങ്കല്ല് റോഡ്, കനകപ്പള്ളി -മോലോത്തുംകുന്ന് റോഡ് ഗതാഗതയോഗ്യമാക്കണം: കനകപ്പള്ളി സമന്വയ സ്വാശ്രയ സംഘം ഒന്നാം വാർഷികം നടത്തി

പരപ്പ: സമന്വയ സ്വാശ്രയ സംഘം കനകപ്പള്ളി ഒന്നാം വാർഷികവും, പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പും നടന്നു. കെ.ജെ ബെന്നി പ്രസിഡന്റായും, രവീന്ദ്രൻ പാലക്കിൽ സെക്രട്ടറി ആയും, പി.എഫ് തോമസ് ട്രഷറർ ആയും, പുതിയ കമ്മിറ്റി രൂപീകരിച്ചു. അംഗങ്ങളായ, സാബു, രാജീവൻ, ബാലൻ ടി എന്നിവർ സംസാരിച്ചു. 40 വർഷത്തിലധികമായ,കനകപ്പള്ളി -അരിങ്കല്ല് റോഡ്, കനകപ്പള്ളി -മോലോത്തുംകുന്ന് റോഡ് എന്നിവ എത്രയും പെട്ടെന്ന് ടാറിങ് ചെയ്തു ഗതാഗത യോഗ്യമാക്കി തീർക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

No comments