22 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കിനാനൂർ കരിന്തളം വരയിൽ അങ്കണവാടി ഹെൽപ്പർ ഓമനയ്ക്ക് യാത്രയയപ്പ് നൽകി
കരിന്തളം: 22 വർഷത്തെ സേവനത്തിനു ശേഷം കിനാനൂർ കരിന്തളം പഞ്ചായത്തിലെ വരയിൽ അങ്കണവാടി ഹെൽപ്പർ ഓമനയ്ക്ക് ജീവനക്കാർ യാത്ര അയപ്പ് നല്കി. യാത്ര അയപ്പ് പൊതുയോഗം കിനാനൂർ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴസൺ ശ്രീമതി ഷൈജമ്മ ബെന്നി ഉത്ഘാടനം ചെയ്തു . ഐസി ഡി എസ് സൂപ്പർവൈസർ സുമ പഞ്ചായത്ത് മെമ്പർമാരായ അജിത്ത് കുമാർ, മനോജ്, ഉമേശൻ , രാധാ വിജയൻ , ശ്രീജ വി.കെ, കുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഭാർഗ്ഗവി കെ വി സ്വാഗതം പറഞ്ഞു ഗിരിജ കെ.വി അധ്യക്ഷത വഹിച്ചു . ഓമന നന്ദി പറഞ്ഞു
No comments