Breaking News

കൊന്നക്കാട് പ്രത്യക്ഷ രക്ഷ ദൈവ സഭ ഹൈ കൗൺസിൽ അംഗം കെ.വി കൃഷ്ണന് പി.ആർ ഡി.എസ് കൊന്നക്കാട് ശാഖയിൽ സ്വീകരണം നൽകി


പി.ആർ ഡി.എസ് കൊന്നക്കാട് ശാഖയിൽ സ്വീകരണം നൽകി. സഭയുടെ പരമോന്നത സമിതിയായ ഹൈ കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ കഴിഞ്ഞ് ഇന്ന് ജില്ലയിലെത്തി സ്വന്തം ശാഖ മന്ദിരത്തിൽ ആദ്യ സ്വീകരണം ഏറ്റുവാങ്ങി.

സ്റ്റഡിക്ലാസ് കുട്ടികൾ പൂച്ചെണ്ട് നൽകി  വരവേൽപ്പ് നൽകിയതോടു കൂടി അട്ടക്കാട് പരപ്പ മേഖല ഉപദേഷ്ടക്കന്മാരായ പി.കെ.രാഘവൻ , സി.എം ഗംഗധരൻ  കൊന്നക്കാട് ശാഖ ഉപദേഷ്ടാവ് ദാമോധരൻ തായന്നൂർ . മാലോം ശാഖാ ഉപദേഷ്ടാവ് സി.വി കുഞ്ഞിരാമൻ എന്നിവരും ശാഖ ഭരണസമിതി . യുവജന സംഘം. മഹിളാ സമാജം സമീതി അംഗങ്ങളും ഹാര മണിയിച്ച്  സ്വീകരിച്ചു. 

തുടർന്ന് നടന്ന ആരാധന യോഗത്തിൽ  അട്ടക്കാട് മേഖല ഉപദേഷ്ടാവ് . പി.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു . പരപ്പ മേഖല ഉപദേഷ്ടാവ് സി.എം ഗംഗധരൻ . ശാഖാ ഉപദേഷ്ടാവ് ദാമോധരൻ . ശാഖ സെക്രട്ടറി കെ.വി.ബാബു എന്നിവർ സംസാരിച്ചു.

സ്വീകരണം ഏറ്റുവാങ്ങി സംസാരിച്ച ഹൈ കൗൺസിൽ അംഗം തന്റെ പൊതുപ്രവർത്തന  രംഗത്ത് തോളോട് ചേർന്നു നിന്ന് പിൻബലമായിരുന്ന തന്റെ സഹ പ്രവർത്തകനും  തനിക്ക് മുൻപ് ഈ പഥവി വഹിക്കേണ്ടിയിരുന്ന മുൻപ് ദീർഘ ക്കാലം വർക്കിംഗ് കമ്മറ്റി മെമ്പറായി സേവനമനുഷ്ടിച്ചിരുന്ന പരേതനായ . കെ.വി. മോഹനനുമായുള്ള ഓർമ്മകളെ സ്മരിച്ചു കൊണ്ടും  തനിക്ക് നൽകിയ സ്വീകരണത്തിന് ശാഖയുടെ മുഴുവൻ സമീതികളോടും കുടുംബംഗങ്ങളോടും നന്ദി അർപ്പിച്ച് സംസാരിച്ചു     .

No comments