Breaking News

ആസിഡ് അകത്ത് ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അയ്യങ്കാവ് പാറക്കടവ് സ്വദേശി മരിച്ചു


കാഞ്ഞങ്ങാട് :  ആസിഡ് അകത്തു ചെന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അമ്പലത്തറ അയ്യങ്കാവ് പാറക്കടവിലെ കല്ലളന്റെ മകൻ കുഞ്ഞിക്കണ്ണൻ 68 ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ വച്ചാണ് ആസിഡ് കഴിച്ചത്. ക ണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. വിട്ടുമാറാത്ത അസുഖത്തെത്തുടർന്നുള്ള മനോവിഷമത്തെ തുടർന്നാണ് ആസിഡ് കഴിച്ചതെന്ന് സംശയിക്കുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments