വിട നൽകാനൊരുങ്ങി നാട് അഖിൽ ജോയന്റെ സംസ്കാരം ഇന്ന് ; ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി പരിസരത്ത് പൊതുദർശനം
വെള്ളരിക്കുണ്ട് : ഉക്രൈൻ–റഷ്യ യുദ്ധത്തിൽ മരണപ്പെട്ട അഖിൽ ജോയൻ വാളിപ്ലാക്കലിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തും. ഉച്ചയ്ക്ക് 1.30ന് സ്വഭവനത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 2 മണി മുതൽ 3 മണി വരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി മുറ്റത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ പൊതുദർശനത്തിനും അന്തിമോപചാരം അർപ്പിക്കുന്നതിനും സൗകര്യമുണ്ടാകും. 3 മണിക്ക് ദേവാലയത്തിൽ പ്രാർഥനാ ശുശ്രൂഷ നടക്കും. തുടർന്ന് സിമിത്തേരിയിൽ സംസ്കാരം നടത്തും.
സംസ്കാര ചടങ്ങുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി വികാരി ഫാ. ജോൺസൺ അന്ത്യാംകുളം അറിയിച്ചു.
No comments