Breaking News

കോടോംബേളൂർ ഗ്രാമപഞ്ചയത്ത് നാടക- കലാ അക്കാദമി കുട്ടികളുടെ ത്രിദിന നാടക പഠനക്യാമ്പ് ഓള്യാ മെയ് 10ന് ആരംഭിക്കും

 കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാഡമിയുടെ 2024 വർഷത്തെ കുട്ടികളുടെ നാടക പഠന ക്യാമ്പ് 'ഓള്യ' മെയ് 10, 11, 12 തിയതികളിൽ കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടക്കും പ്രശസ്ത സിനിമ സംവിധായകൻ ബിനു കോളിച്ചാൽ ഉൽഘാടനം ചെയ്യും അജിത്ത് രാമചന്ദ്രൻ ഡയറക്ടറായി പ്രവർത്തിക്കുന്ന ത്രിദിന ക്യാമ്പിൽ പ്രഗത്ഭനാടക പ്രവർത്തകർ സുജിത്ത് കലാമണ്ഡലം, ശരത്ത് മിറാക്കി, പി.വി ആതിര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും 

 കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കോടോത്ത് അംബേദ്കർ ഗവ: എച്ച് എസ് എസ് പ്രിൻസിപ്പാൾ പി എം ബാബു മാസ്റ്റർ നിർവ്വഹിക്കും ക്യാമ്പിനോടനുബന്നിച്ച് 10ന് വൈകിട്ട് 7 മണിക്ക് സനൽ പാടിക്കാനം നയിക്കുന്ന നാടൻ പാട്ടും 11 ന് വൈകിട്ട് കുട്ടികളുടെ കലാപരിപാടികളും മരണാനന്തരം എന്ന നാടകവും അരങ്ങേറും

No comments