Breaking News

സ്കൂട്ടി വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു മാലോം പുഞ്ചയിലെ കല്ലാനികാട്ടിൽ വിൻസെന്റ് ആണ് മരിച്ചത്


വെള്ളരിക്കുണ്ട് : മകന്റെ ഒത്തു കല്യാണം കഴിഞ്ഞ് മടങ്ങവെ പിതാവ് വാഹനഅപകടത്തിൽ മരിച്ചു.. മാലോം പുഞ്ചയിലെ കല്ലാനി കാട്ടിൽ  വിൻസെന്റ്( 60) ആണ് മരിച്ചത്.

മലയോര ഹൈവേയിലെ അലക്കോട് രയറോത്ത്  വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം.

മകൻ റോബർട്ടിന്റെ ഒത്തു കല്യാണത്തിന് ശേഷം  കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. വിൻസെന്റ് സഞ്ചരിച്ച സ്‌കൂട്ടി നിയന്ത്രണം വിട്ട് ഇലക് ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ വിൻസെന്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

നിലവിൽ മാലോം പുഞ്ചയിൽ കടുംബ സമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലിൽ പുതിയ വീട് പണിതിരുന്നു.ഒത്തു കല്യാണംത്തിനു കൂടെ പോയ മകൻ ഉൾപ്പെടെ ഉള്ള ആളുകൾ മറ്റൊരു വാഹനത്തിൽ ആണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വിൻസെന്റ് സ്വന്തമായി കൊണ്ട് നടക്കാറുള്ള സ്‌കൂട്ടിയിൽ തന്നെ യാത്ര നടത്തുകയായിരുന്നു..


റോസമ്മയാണ് ഭാര്യ.

റോബർട്ട്. ബ്രിജിത്ത. ജാനറ്റ് എന്നിവർ മക്കളും സാന്റോ. മജോ എന്നിവർ മരുക്കളുമാണ്..

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..

No comments