Breaking News

റോഡിൻ്റെ ശോചനീയാവസ്ഥ : വെസ്റ്റ് എളേരി എട്ടാം വാർഡിൽ നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു


ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ കാവുംതല കുളത്തുകാട് റോഡ് വർഷങ്ങളായി തകർന്ന് കിടന്നിട്ടും റീ ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാവുംതല നിവാസികൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. കാൽനട യാത്ര പോലും ദുസഹമായ അവസ്ഥയിൽ റോഡ് തകർന്നു കിടക്കുകയാണ്. മഴക്കാലമായതോടെ ഇവിടെ ചെളിക്കുളമായി മാറി. അധികൃതർ തിരിഞ്ഞ് നോക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ റോഡിൽ വാഴ നട്ടത്.

No comments