Breaking News

പിതാവ് ജോലി ചെയ്യുന്ന ബസിന്റെ മിനിയേച്ചർ രൂപം നിർമ്മിച്ച് താരമായി പരപ്പ പുലിയംകുളത്തെ മുഹമ്മദ് ഫസൽ


പരപ്പ: പിതാവ് ജോലി ചെയ്യുന്ന ബസിന്റെ മിനിയേച്ചർ രൂപം ഒരുക്കി മകൻ താരമാകുന്നു. പരപ്പ കോളംകുളം കാഞ്ഞങ്ങാട് റൂട്ടിൽ ഒടുന്ന കസിൻസ് ബസിലെ ഡ്രൈവർ ഷമീറിന്റെയും ഫാത്തിമയുടെയും മകനായ  മുഹമ്മദ്‌ ഫസൽ ആണ് സ്വന്തം പിതാവ് ജോലിചെയ്യുന്ന കസിൻസ് ബസിന്റെ മിനിയേച്ചർ രൂപം നിർമിച്ചു നാട്ടിലെ താരമായത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ദിവസങ്ങളുടെ പരിശ്രമത്തിലാണ് മുഹമ്മദ് ഫസൽ ഒറിജിനലിനെ വെല്ലുന്ന രൂപം തൻ്റെ കരവിരുതിലൂടെ സൃഷ്ടിച്ചെടുത്തത്. ഇതിനോടകം തന്നെ തന്റെ വീടിനു മുന്നിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ രൂപം അടക്കം നിരവധി രൂപങ്ങൾ ഇവൻ നിർമിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ജി എച്ച് എസ് ബാനം സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായ ഫസലിന് അധ്യാപകരുടേയും സഹപാഠികളുടേയും പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്നുണ്ട്.

No comments