Breaking News

സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ ഗൃഹനാഥൻ ജീപ്പ് ഇടിച്ച് മരിച്ചു ഇരിയ മുട്ടിച്ചരലിൽ സ്വദേശി തമ്പാൻ (62 )ആണ് മരിച്ചത്

ഇരിയ: വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ ഗൃഹനാഥൻ ജീപ്പ് ഇടിച്ച് മരിച്ചു. മുട്ടിച്ചരലിൽ കോപ്പാളം മൂലയിൽ തമ്പാൻ (62 )ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മുട്ടിച്ചരൽ വളവിൽ വെച്ചാണ് അപകടം. എണ്ണപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പിടിച്ച് തെറിപ്പിച്ച തമ്പാനെ ഗുരുതരമായി പരിക്കേറ്റ് മംഗാലപുരം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കാഞ്ഞങ്ങാട്ടെക്ക് തന്നെ തിരിച്ച് അയക്കുകയായിരുന്നു. മാവുങ്കാൽ സഞ്ജീവിനി ഹോസ്പിറ്റൽ വച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: കാർത്യായനി. മക്കൾ: അജിത, സജിത. മരുമക്കൾ: ശശി (തത്തോട്ട്) മുരളി (പൊയ്നാച്ചി).

No comments