Breaking News

ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു


കാസര്‍കോട്: ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ : 027/2022) (നേരിട്ടുള്ള നിയമനം), എന്‍.സി.എ -എസ്.ഐ.യു.സി നാടാര്‍ (കാറ്റഗറി നമ്പര്‍ : 696/2021) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി ജൂണ്‍ 26,27,28 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ  കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകന്നതുവരെ മാറ്റിവെച്ചിട്ടുണ്ട്.

2024 ജൂലൈ നാല് വരെ നിശ്ചയിച്ച  മറ്റ്  ദിവസങ്ങളിലെ ശാരീരിക അളവെടുപ്പിനും  കായിക ക്ഷമതാ പരീക്ഷയ്ക്കും മാറ്റമില്ല.   ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം സ്വന്തം ചെലവില്‍ അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് എത്തിച്ചേരണം. നിശ്ചിത സമയത്തും തീയ്യതിയിലുമല്ലാതെ എത്തുന്നവരെ യാതൊരു കാരണവശാലും ശാരീരിക അളവെടുപ്പിനും കായിക ക്ഷമതാ പരീക്ഷയ്ക്കും പങ്കെടുപ്പിക്കുന്നതല്ല. ഫോണ്‍-04994230102

No comments