Breaking News

ടൗൺ ക്ലബ് ആർട്സ് & സ്പോർട്സ് ബളാലിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു


ബളാൽ :  ടൗൺ ക്ലബ് ആർട്സ് & സ്പോർട്സ് ബളാലിന്റെ ആഭിമുഖ്യത്തിൽ 2023-24  അധ്യാന വർഷത്തിൽ ബളാൽ ഗവൺമെൻറ് ഹൈസ്കൂളിൽ നിന്നും തുടർച്ചായി  100% വിജയം നേടി നാടിനഭിമാനമായ വിദ്യാർത്ഥികളെയും , മാതൃക ശിക്ഷണം നൽകിയ അധ്യാപകരെയും അനുമോദിക്കുകയും ഉപഹാര വിതരണവും നൽക്കുകയും ചെയ്തു. ടൗൺ  ക്ലബ് ബളാൽ സെക്രട്ടറി ശ്യാം ബളാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക ബിന്ദു ജോസ് , ക്ലബ് ജോ.സെക്രട്ടറി സജിത്ത് ബളാൽ , ഹരിപ്രിയ,എന്നിവർ സംസാരിച്ചു.ടൗൺ ക്ലബ് ബളാൽ വനിതാ വിങ്ങിന്റെ പ്രസിഡന്റ് സന്ധ്യാ ശിവൻ സ്വാഗതവും ക്ലബ് വനിതാ വിങ് ട്രഷറർ  ഗൗരി അമൽ നന്ദിയും പറഞ്ഞു.ക്ലബ് ഭാരവാഹികളായ അനൂപ്,രാഹുൽ,അഭിജിത്ത്,സൗമ്യ,രാധാമണി, ഷീമ,അനു ജയൻ,വനജ,രേഷ്മ സനീഷ്,രേഷ്മ മഹേഷ്,ദിവ്യ, എന്നിവർ സംബന്ധിച്ചു.

No comments