Breaking News

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസിലായിരുന്ന ആൾ മരിച്ചു. പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി അബ്ദുൾ റസാഖ് (62) ആണ് മരിച്ചത്


കാഞ്ഞങ്ങാട് : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസിലായിരുന്ന ആൾ മരിച്ചു. പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി അബ്ദുൾ റസാഖ് (62) ആണ് മരിച്ചത്. ഈ മാസം 5 ന് കണ്ണൂരിൽ നിന്ന് വാഹനത്തിന്റെ സർവ്വീസ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരുന്ന വഴിയിൽ പഴയങ്ങാടി ചെറുകുന്നിൽ വെച്ച് അബ്ദുൾ റസാക്ക് ഓടിച്ച പിക്കപ്പ് വാഹനത്തിൽ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു.

ചികിൽസക്കിടെ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. പരേതരായ അബ്ദുള്ള ആയിഷ ബി ദമ്പതികളുടെ മകനാണ് . ഭാര്യമാർ :ഹാജിറ,ജമീല .മക്കൾ: അഷറഫ്, ഷുഹൈൽ (ഇരുവരും ഗൾഫ്), സഫറുദ്ദീൻ, സുനീറ, ഫാത്തിമ റിയാന് . മരുമക്കൾ: മുബസീറ, സജീർ,നൗഫൽ (കൊളവയൽ ) മജിദ് (പനത്തടി) .സഹോദരങ്ങൾ: മറിയം, മെയ്തു, ഇബ്രാഹിം,പരേതയായ കദീജ.

No comments