Breaking News

കനത്ത മഴയിൽ പെരുമ്പട്ട മുക്കട റോഡിൽ പൊയ്യകാൽ ഭാഗത്ത് കൂറ്റൻ പാറക്കല്ലുകൾ ഇളകി റോഡിലേക്ക് വീണു


കുന്നുംകൈ : തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പെരുമ്പട്ട- മുക്കട റോഡിൽ പൊയ്യകാൽ ഭാഗത്ത്  വലിയ പാറക്കല്ലുകൾ ഇളകി റോഡിലേക്കും ,താഴെ റബ്ബർ തോട്ടത്തിലേക്കും വീണു . പാതയോട് ചേർന്ന്  കുന്നിൻ ചെരുവിൽ ഉള്ള വലിയ കരിങ്കൽ കൂട്ടത്തിൽ നിന്നുള്ളവയാണ് റോഡിലേക്ക് വീണത് . ധാരാളം വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണ് ,  

 വഴിയാത്രക്കാർക്ക് ഭീഷണിയായി വീഴാൻ പാകത്തിൽ  ഇനിയും വലിയ പാറക്കൂട്ടങ്ങൾ അവിടെ ശേഷിക്കുന്നുണ്ട്.രാത്രി വാഹനങ്ങൾ കടന്ന് പോകാത്ത സമായമായതിനാൽ  കൂടുതൽവലിയ അപകടങ്ങൾ സംഭവിച്ചില്ല.വലിയ കല്ലുകൾ പറമ്പിലേക്കും ഉരുണ്ട് വീണതിനാൽ ,റബ്ബർ മരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്


No comments