Breaking News

വെള്ളരിക്കുണ്ട് വൈ എം സി എയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനവും നടന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വൈ എം സി എയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ ഓഫീസ് കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉന്നത വിജയികളായ വി ദ്യാർത്ഥികൾക്കുള്ള അനുമോദനവും കുടുംബസംഗമവും നടന്നു .

വെള്ളരിക്കുണ്ട് വൈ എം സിഎ ബാഡ്മിന്റൺ അക്കാദ മി ഹാളിൽ നടന്ന പരിപാടി ബളാൽ ഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് രാജുകട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈ എം സി എ പ്രസിഡണ്ട് സിബി വാഴക്കാലായിൽ അധ്യക്ഷം വഹിച്ചു. വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം മുഖ്യപ്രഭാ ഷണവും വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി വികാരി ഡോ.ജോൺസൺ അന്ത്യാകുളം അനുഗ്രഹപ്രഭാ ഷണവും നടത്തി. സബ് റീജിയൺ ചെയർമാൻ ബേബി മാ ടപ്പള്ളി പുതിയഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേ തൃത്വം നൽകി.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ബ ളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ.വിനു, വ്യാപാരി വ്യ വസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസി ഡണ്ട് തോമസ് ചെറിയാൻ, സബ് റീജിയൺ ചെയർമാൻ സ ണ്ണിമാണിശ്ശേരി, വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് കെ.എ. സാലു, ബാബു കല്ലറയ്ക്കൽ, ബെന്നി പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: കെ.എ.സാലു(പ്രസിഡണ്ട്), ജെയ്സ് പൂവത്തുംമൂട്ടിൽ(ട്രഷ റർ), മെഴ്സികുട്ടി ജോൺസൺ(വനിതാഫോറം ചെയർപേഴ് സൺ), സജി കല്ലേത്താനം(പ്രോഗ്രാം കൺവീനർ).

No comments