Breaking News

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു


പെരിയ : ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് അനുമോദിച്ചു. യൂണിറ്റ് മെമ്പര്‍മാരുടെ മക്കള്‍ക്ക് പുറമേ കടകളിലെ ജീവനക്കാരുടെ മക്കളെയും  അനുമോദിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് പ്രസിഡണ്ട് ടി. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ ടി.വി. അശോകന്‍ അനുമോദനം നടത്തി.വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി ദിനേശന്‍ അംബിക, പുല്ലൂര്‍ പെരിയ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ.എസ്.നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് സെക്രട്ടറി അനീഷ് ദീപം സ്വാഗതവും ട്രഷറര്‍ എ. പി. അശോകന്‍ നന്ദിയും പറഞ്ഞു

No comments