Breaking News

പട്ടികവർഗ്ഗ വികസന വകുപ്പ് ഭക്ഷ്യ സഹായ പദ്ധതി : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ബിരിക്കുളത്ത് നടന്നു


ബിരിക്കുളം: കിടപ്പ് രോഗികളും നിരാലംബരും അഗതികളും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഭക്ഷ്യ ധാന്യത്തിന് ബുദ്ധിമുട്ട്  ഉള്ളതുമായ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ സഹായ പദ്ധതിയുടെ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ബിരിക്കുളത്ത് വച്ച് പഞ്ചായത്ത് അംഗം  സന്ധ്യ.വി നിർവഹിച്ചു. പ്രമോട്ടർ സനോജ് കുമാർ.യു.എൻ. സ്വാഗതം പറഞ്ഞു. സതീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രമോട്ടർമാരായ സുനീഷ്, ഹരീഷ് എന്നിവർ സംസാരിച്ചു

No comments