Breaking News

ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു


കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. കളനാട് ഉമേഷ് ക്ലബ്ബിന് സമീപം വീണ് കിടക്കുന്നതായി കണ്ട നാട്ടുകാര്‍ മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.


No comments