Breaking News

ചിറ്റാരിക്കാൽ ഗോക്കടവ് ഉദയ വായനശാല ഹാളിൽ വച്ച് ഡെങ്കി പ്രതിരോധ മരുന്ന് വിതരണം നടത്തി


ചിറ്റാരിക്കാൽ : ഗോക്കടവ് ഉദയ ആർട്ട്സ് ക്ലബ്ബ് ആൻഡ് റീഡിംഗ് റൂമിൻ്റെയും, നല്ലോപുഴ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോക്കടവ് ഉദയ വായനശാല ഹാളിൽ വെച്ച് സൗജന്യ ഹോമിയേ ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം നടത്തപ്പെട്ടു. ക്ലബ് പ്രസിണ്ടൻ്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജേസഫ് മുത്തോലിൽ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് മെബർ ജിജി തച്ചാർക്കുടിയിൽ, ക്ലബ് വൈസ് പ്രസിഡന്റ് സുരേഷ് കെ എ, ജോയിൻ്റ് സെക്രട്ടറി പ്രകാശ് ചേണിച്ചേരി, അംഗനവാടി അധ്യാപികമാരായ ഇന്ദിര, സതി , മൈക്കിൾ നായ്ക്കംപ്പറമ്പിൽ , ഹോമിയോ ക്ലർക്ക് നാരായണൻ,സുനിൽ അമ്മിയാനി എന്നിവർ വിതരണതിനെ നേതൃത്വം നൽകി.800 ഓളം വ്യക്തികൾക്കാണ് പ്രതിരോധ മരുന്ന് വിതരണം നടത്തിയത്.

No comments