Breaking News

ശ്രീലങ്കയിൽ വെച്ച് നടന്ന അന്തരാഷ്ട്ര മാസ്റ്റേഴ്സ് മത്സരത്തിൽ ഗോൾഡ് മെഡൽ, സിൾവർ മെഡൽ നേടിയ അഭിമാനങ്ങളായ ബിജു .പി.വി. ശ്രുതി ദമ്പതികളെ കരിന്തളം കണ്ണോത്ത് 11 ജനശ്രീ സുസ്ഥിര വികസന മിഷൻ ആദരിച്ചു


വെള്ളരിക്കുണ്ട് : ശ്രീലങ്കയിൽ വെച്ച് നടന്ന അന്തരാഷ്ട്ര മാസ്റ്റേഴ്സ് മത്സരത്തിൽ ഗോൾഡ് മെഡൽ, സിൾവർ മെഡൽ നേടിയ കരിന്തളത്തിന്റെ അഭിമാനങ്ങളായ ബിജു .പി.വി. ശ്രുതി ദമ്പതികളെ ബിജു മെമ്പർ ആയ കരിന്തളം കണ്ണോത്ത് 11 ജനശ്രീ സുസ്ഥിര വികസന മിഷൻ ആദരിച്ചു. ചെയർമാൻ എം.പി പത്മനാഭൻ പൊന്നാട അണിയിച്ചു രണ്ടു പേരേയും ആദരിച്ചു. ജനശ്രി ബ്ലോക്ക് മെമ്പർ പി.പവിത്രൻ ,പ്രിയദർശിനി ജനശ്രി സംഘം ചെയർമാൻ ജോമോൾസുമേഷ്. ജനശ്രീ കരിന്തളം യൂണിറ്റ് ചെയർമാൻ രാജൻ ഏ.വി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. നാടിന്റെ അഭിമാനതാരങ്ങളായ ബിജുവും, ശ്രുതിയും മറുപടി പ്രസംഗം നടത്തി. സെക്രട്ടറി എ.വി നാരായണൻ സ്വാഗതവും ട്രഷർ രാജൻ സി.വി നന്ദിയും പറഞ്ഞു.

No comments