Breaking News

തടയണ മുന്നറിയിപ്പില്ലാതെ പൊളിച്ചു: കുത്തൊഴുക്കിൽ 100 മീറ്റർ നീളത്തിൽ കര പുഴയെടുത്തു


നീലേശ്വരം : നഗരസഭയിലെ മാട്ടുമ്മൽ-കടിഞ്ഞിമൂല പാലം നിർമാണത്തിനായി പണിത തടയണ മുന്നറിയിപ്പില്ലാതെ പൊളിച്ചു. മഴ കനത്തതിനെത്തുടർന്ന് കരാറുകാരന്റെ നിർദേശപ്രകാരം തൊഴിലാളികളാണ് തടയണ പൊളിച്ചത്. കരയോടടുപ്പിച്ച് തടയണ പൊളിച്ചത് കരയിടിച്ചിലിന് കാരണമായി. കടിഞ്ഞിമൂല ഭാഗത്ത് 100 മീറ്റർ നീളത്തിൽ 20 മീറ്ററോളം കര കുത്തൊഴുക്കിൽ പുഴയെടുത്തു. കായ്ഫലമുള്ള 20-ഓളം തെങ്ങും കടപുഴകി പുഴയിൽ വീണു. മൂട്ടിൽ ദേവകി, മുങ്ങത്ത് ലീല, അദ്രീം ഹാജി നീലേശ്വരം എന്നിവരുടെ ഉടമസ്ഥതയയിലുള്ള കരഭാഗമാണ് ഇടിഞ്ഞത്. കരയിടിച്ചിൽ സമീപത്തെ വീടുകൾക്കും ഭീഷണിയായി. മഴയെത്തുംമുൻപ് തടയണ നീക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടതാണ്. മഴ ശക്തമാകുകയും കരകവിയാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് തടയണ പൊളിച്ചത്. മധ്യഭാഗത്തുനിന്ന്‌ നീക്കംചെയ്യാതെ കരഭാഗത്തുനിന്ന്‌ തടയണ പൊളിച്ചതാണ് കരിയിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു

No comments