Breaking News

ഇരുപത്തിമൂന്ന് വർഷത്തിനു ശേഷം നടക്കുന്ന മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര നവീകരണ ബ്രഹ്മകലശമഹോൽസവം ; ആഘോഷകമിറ്റി രൂപീകരണം നടന്നു


ബിരിക്കുളം : ഇരുപത്തിമൂന്ന് വർഷത്തിനു ശേഷം നടക്കുന്ന മയ്യങ്ങാനം ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ നവീകരണ ബ്രഹമകലശമഹോൽസവത്തിൻ്റെ നടത്തിപ്പിനായുള്ള ആഘോഷകമിറ്റി രൂപീകരണം ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ക്ഷേത്രം തന്ത്രി ബ്രഹമശ്രീ മയ്യിൽ ദിലീപ് വാഴുന്നവർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. വി ശംഭു അദ്ധ്യക്ഷനായി. നിലമന ശംഭു നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. കെ.ബാലൻ മാസ്റ്റർ പരപ്പ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മനോജ് തോമസ് , കെ.വി. ബാബു ,ഉമേശൻ വേളൂർ , അഡ്വ കെ.കെ. നാരായണൻ, കെ ബാലൻ, സി.വി. ഭാവനൻ, ചന്ദ്രൻ ബിരിക്കുളം ,കെ  രാമചന്ദ്രൻ, സി.വി. ബാലകൃഷ്ണൻ, കെ. രാഘവൻ , ബാബു ചേമ്പേന, പി. വിജയൻ, കെ. ലക്ഷമി തുടങ്ങിയവർ ആശംസകൾ നേർന്നു. മുഖ്യരക്ഷാധികാരി ബ്രഹ്മശ്രീ ദിലീപ് വാഴുന്നവർ രക്ഷാധികാരികൾ : ടി.വി. കുഞ്ഞികണ്ണൻ Reterd IPS, എം. ലക്ഷ്മി, (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) ടി.കെ. രവി (ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്) ' ആഘോഷ കമിറ്റി ചെയർമാൻ :Adv കെ.കെ. നാരായണൻ' വൈസ് ചെയർമാൻമാർ: ഉമേശൻ വേളൂർ , കെ. രാമചന്ദ്രൻ, കെ.ബാലൻ, സി.വി ഭാവനൻ, ചന്ദ്രൻ ബിരിക്കുളം, രാഘവൻ മാസ്റ്റർ, സി.ദാമോധരൻ, മനോഹരൻ വരഞ്ഞൂർ

ജനറൽ കൺവീനർ സി.വി. ബാലകൃഷ്ണൻ, കൺവീനർമാർ കെ രാഘവൻ, പി.വിജയൻ. ട്രഷറർ വി. ശംഭു.

No comments