Breaking News

ചന്ദനമുട്ടികളും ആയുധങ്ങളുമായി മധ്യവയസ്‌കനെ ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി


ഭീമനടി : ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌ക്കനെ വനം വകുപ്പ് പിടികൂടി. കരിന്തളം ഓമച്ചേരിയിലെ എം.കെ നാരായണനെയാണ് (62) ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍ ലക്ഷ്മണനും സംഘവും 2 കിലോ ചന്ദന മുട്ടികളും ആയുധവും വീട്ടില്‍ സൂക്ഷിച്ച കുറ്റത്തിന് പിടികൂടിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.വിശാഖ്, വി.കെ യദുകൃഷ്ണന്‍, എം. അജിത്കുമാര്‍, വാച്ചര്‍ വിജേഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

No comments