Breaking News

മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും മണ്ണിടിച്ചൽ ‌അപകടങ്ങൾ കൂടിവരുന്നു


പെരുമ്പട്ട : ശക്തമായ മഴയോടൊപ്പം മരങ്ങൾ വീണും ,മണ്ണിടിച്ചിൽ കൊണ്ടും അപകടങ്ങൾ തുടർക്കഥയാകുന്നു. പെരുമ്പട്ട പാലത്തിന് സമീപം മൗലാക്കിരിയത്ത്  ഖദീജയുടെ വീടിന് പിറകിൽ മണ്ണിടിഞ് വീണു ,കുഴൽ കിണറിന് കേട്പാടുകൾ സംഭവിച്ചു.

പെരുമ്പട്ട പാടാർകുളങ്ങര ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ കാരണം വലിയ കല്ലുകൾ ഇളകി വീണ് വൈദ്യുതി തൂണിനും ഓവ്ചാലിനും  കേട്പാടുകൾ ഉണ്ടായി. കൂടാതെ രാത്രിയിൽ ആമ്പിലേരി ചപ്പാത്ത് പാലത്തിനരികെ റബ്ബർ മരം റോഡിന് കുറുകെ വീണ് ഗതാഗത തടസ്സം ഉണ്ടായി ,

 ഉടനെ നാട്ടിലെ യുവാക്കൾ ചേർന്ന് ,മരം വെട്ടി മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.

പെരുമ്പട്ട ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ പിന്നിലും മുൻ ഭാഗത്തും മണ്ണിടിഞു വീണു. പെരുമ്പട്ട . നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ പെരുമ്പട്ട  സി.എച്.മുഹമ്മദ് കോയ സ്മാരക ഗവ; ഹയർസെക്കൻഡറി സ്‌കൂൾ , ക്ലാസ് നടക്കുന്ന കെട്ടിടത്തിന്റെ മുൻ ഭാഗത്തും പിന്നിലുമായി മണ്ണിടിച്ചിലുണ്ടായി , വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

 സ്‌കൂളിന്റെ പിറക് വശത്ത് കുറെ മുമ്പ് വീണുകിടക്കുന്ന മണ്ണ് ഇനിയും നീക്കിയിട്ടില്ല,

ക്ലാസ് മുറിയുടെ ജനലിനോളം പൊക്കത്തിലാണ് മണ്ണ് വീണ് കിടക്കുന്നത് .

നല്ല മഴപെയ്യുമ്പോൾ ക്ലാസ് മുറിയുടെ അകത്തേക്കാണ്  ചെളിവെള്ളം ഒഴുകി എത്തുന്നത്, നല്ല കെട്ടുറപ്പുള്ള പാർശ്വഭിത്തി  കൊണ്ട് മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുവാൻ സാധിക്കുകയുള്ളൂ .

  മാത്രമല്ല സ്‌കൂളിന് മുന്നിലൂടെ കുത്തനെയുള്ള റോഡിൽ മഴകാല യാത്ര വളരെ ദുഷ്കരമാണ്,

 മഴവെള്ളം ഒഴുകി പോകാനുള്ള ഓവ് ചാൽ ഇല്ലാത്തതിനാൽ മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്ന മണ്ണും കല്ലും റോഡിൽ തന്നെ പരന്നു കിടക്കുന്ന അവസ്‌ഥയാണ് ,  അതിലൂടെ വാഹന ഗതാഗതവും ,കാൽനടയാത്ര പോലും വളരെ ദുഷ്കരമാണ് .

വിഷയത്തിന്റെ ഗൗരവം , സ്‌കൂൾ പി.ടി.എ യും , വികസന കമ്മറ്റിയും ജില്ലാ പഞ്ചായത്തിന്റെയും  , പഞ്ചായത്തത്തിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് .

 പക്ഷെ കാലവിളമ്പം ഇല്ലാതെ പരിഹാരം ഉണ്ടാക്കിയില്ലങ്കിൽ , ശക്തമായ മഴ തുടരുന്ന ഈ ഘട്ടത്തിൽ കൂടുതൽ അപകടങ്ങൾക്കുള്ള സാധ്യതയെ തള്ളിക്കളയാനാകില്ല



No comments