Breaking News

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കായി യോഗാ ക്ലാസ്സ്‌ നടത്തി


പരപ്പ : അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കായി യോഗാ ക്ലാസ്സ്‌ നടത്തി. കോടോം ബേളൂർ പഞ്ചായത്തിലെ എരുമ ക്കുളം   അമൃത സരോവർ സൈറ്റിൽ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  പി. വി. ശ്രീലത ഉത്ഘാടനംചെയ്തു. യോഗത്തിൽ വാർഡ് അംഗം. പി.കുഞ്ഞികൃഷ്ണൻ  അധ്യക്ഷൻ ആയിരുന്നു.ബ്ലോക്ക്‌ പഞ്ചായത്ത്‌ എക്സ്റ്റൻഷൻ ഓഫീസർ ഗംഗാധരൻ, തൊഴിലുറപ്പ് ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു. പരിപാടി ക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ. കെ. ജി. സ്വാഗതവും ആക്രെഡിറ്റെഡ് എഞ്ചിനീയർ ബിജു നന്ദിയും പറഞ്ഞു

No comments