Breaking News

കരിന്തളം തലയടുക്കത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു


നീലേശ്വരം: കരിന്തളം തലയടുക്കത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മടിക്കൈ മലപ്പച്ചേരിയിലെ സുകുമാരന്റെ മകൻ സുനീഷ്, സഹോദരിയുടെ കുഞ്ഞ് എന്നിവർ സഞ്ചരിച്ചിരുന്ന കെഎൽ 65 എഫ് – 1927 നമ്പർ ആൾട്ടോ കാറാണ് ഇന്ന് രാവിലെ 11.30 ന് അപകടത്തിൽ പെട്ടത്. ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പതിവായി അപകടം നടക്കുന്ന സ്ഥലമാണിത്.

No comments