Breaking News

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് യു.ആര്‍.ബി ഗ്ലോബല്‍ അവാര്‍ഡ്


പൊതുപ്രവര്‍ത്തന രംഗത്ത് വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് യു.ആര്‍.ബി ഗ്ലോബല്‍ അവാര്‍ഡ്. 1995-ല്‍ തന്റെ 21-ാമത്തെ വയസ്സില്‍ മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്് എന്ന ഖ്യാതി നേടിയ ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നിലവിലെ കാസര്‍കോട് ജില്ലാ പഞ്ചായത്ത്, സ്വന്തം ഔദ്യോഗിക വൃക്ഷം, പക്ഷി, മൃഗം, ചെടികള്‍ എന്നിവ പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണത്തിനായി നടപടികള്‍ മുന്നോട്ടുവെക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ്. ഇങ്ങനെയെല്ലാമുള്ള സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

No comments