Breaking News

ബാനം പ്രാദേശിക പഠനകേന്ദ്രത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു


ബാനം: സർവ്വശിക്ഷാ കേരള, ഹൊസ്ദുർഗ് ബി.ആർ.സി, ബാനം ഗവ.ഹൈസ്‌കൂൾ എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാനം പ്രാദേശിക പഠനകേന്ദ്രത്തിൽ ഓണത്തിന് ഒരു കൂട പൂക്കൾ എന്ന ലക്ഷ്യത്തോടെ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് ബി.പി.സി ഡോ.കെ.വി രാജേഷ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.മനോജ്‌ കുമാർ, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ്, അനൂപ് പെരിയൽ, എം.ലത, ടി.എൻ പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും വി.എൻ മിനി നന്ദിയും പറഞ്ഞു.

No comments