Breaking News

ആരോഗ്യ ശുചിത്വ ക്ലബിന്റെ നേതൃത്വത്തിൽ ബാനം ഗവ.ഹൈസ്‌കൂളിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


ബാനം: ആരോഗ്യ ശുചിത്വ ക്ലബിന്റെ നേതൃത്വത്തിൽ ബാനം ഗവ.ഹൈസ്‌കൂളിൽ മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരപ്പ കാരുണ്യ മെഡിക്കൽ സെന്ററിലെ ഡോ.പി കൃഷ്ണകുമാർ ക്ലാസെടുത്തു. ടീൻസ് ക്ലബ് ഡോ.ശ്രുതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി മനോജ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി കോമളവല്ലി, സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ്, അനൂപ് പെരിയൽ സംസാരിച്ചു. കെ.ആർ സുമതി സ്വാഗതവും ടി.കെ ഉഫൈറത്ത് നന്ദിയും പറഞ്ഞു.

No comments