Breaking News

ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിലെ 4 അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി



ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിലെ 4 അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് വിമതനുമായ ജെയിംസ്പന്തമക്കലിനെ അനുകൂലിക്കുന്നവരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്.

പന്തമാക്കലിന്റെ നേതൃത്വത്തിൽ ഡിഡിഎഫിന്റെ സ്ഥാനാർത്ഥികളായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഒന്നാം വാർഡ് മെമ്പർ ജിജി തോമസ് തച്ചാർകുടി,മൂന്നാം വാർഡ് മെമ്പർ ഡെറ്റി ഫ്രാൻസിസ്,പത്താം വാർഡ് മെമ്പർ വിനീത് ടി ജോസഫ് ,പതിനാലാം വാർഡ് മെമ്പർ ജിജി പുതിയ പറമ്പിൽ എന്നിവരെയാണ് ആണ് അയോഗ്യരാക്കിയത്.ഇവരെ 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യത കൽപ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് കോൺഗ്രസിലെ ജോസഫ് മുത്തോലി നൽകിയ പരാതിയിലാണ് നടപടി.

No comments