Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌  2023-24 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബിരിക്കുളം ആറാം വാർഡിൽ  കാരാട്ട് കൊമ്പന്നമാടി കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ടി. കെ. രവി.നിർവഹിച്ചു. 

NREG ഓവർസീയർ അഭിജിത് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ.വി അധ്യക്ഷത വഹിച്ചു. എട്ടാം വാർഡ് മെമ്പർ രമ്യ ആശംസ അർപ്പിച്ചു. വാർഡ് മെമ്പർ സന്ധ്യ. വി സ്വാഗതവും  മേറ്റ് സരിത നന്ദി പറഞ്ഞു.

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തൊട്ടിക്ക് പെരിങ്ങാര അമ്പലം റോഡ് കോൺക്രീറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി കെ രവി നിർവഹിച്ചു. വാർഡ് മെമ്പർ പി ധന്യ അധ്യക്ഷയായി, എൻ ആർ ഇ ജി എ - എ ഇ സരുൺ, സി ഗംഗാധരൻ, എൻ വി രത്നാകരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി ചന്ദ്രൻ സ്വാഗതവും എൻ നളിനി നന്ദിയും പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കാരിമൂല മൂലക്ക് കണ്ണൻകുന്ന് ടാറിങ് റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി നിർവഹിച്ചു. വാർഡ് മെമ്പർ കെ കൈരളി അധ്യക്ഷയായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത്ത് കുമാർ പഞ്ചായത്ത് സെക്രട്ടറി ലീനാ മോൾ , വാർഡ് വികസന കൺവീനർ കെ രാജൻ, ടിവി ബാലൻ, കെ പി മധുസൂദനൻ , കുമാരൻ കാരിമൂല , സി കെ രോഹിണി എന്നിവർ സംസാരിച്ചു കെ സുധാകരൻ സ്വാഗതവും പി.വി പ്രസാദ് നന്ദിയും പറഞ്ഞു

No comments