Breaking News

പരപ്പ ടൗണിൽ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടം ഒഴിപ്പിക്കണം ; ബിജെപി പരപ്പ ബൂത്ത് കമ്മിറ്റി യോഗം


പരപ്പ : പരപ്പ ടൗണിൽ പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച കെട്ടിടം എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്ന് ബിജെപി പരപ്പ ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാധാരണ ഒരു പെട്ടിക്കടയിൽ തുടങ്ങി രണ്ടുമൂന്നു മാസം കഴിയുമ്പോൾ കോൺക്രീറ്റ് തൂണുകളും മേൽക്കൂരയും ഉണ്ടാക്കി ഭരണകക്ഷികളുടെ സ്വാധീനത്തിൽ സ്വന്തം ഭൂമിയായി അതിനെ മാറ്റി കെട്ടിട നമ്പർ അടക്കം സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഈ വ്യക്തി. ടൗണിൽ എത്തുന്ന വാഹനങ്ങൾക്കും സ്കൂൾ  കുട്ടികളും പൊതു ജനങ്ങൾക്കും നിന്ന് തിരിയാൻ സ്ഥലമില്ലാതെ അടുത്താണ് പെട്ടിക്കടകളുടെ പേരിൽ ഇത്തരം നിർമ്മിതി പെരുകി വരുന്നത്. ഇതിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ബിജെപി ബൂത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു . ഇ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം  വിനീത് മുണ്ടമാണി ഉത്ഘാടനം ചെയ്തു.എസ് കെ ചന്ദ്രൻ, മധു വട്ടിപ്പുന്ന , പ്രമോദ് വർണ്ണം  രവി പാലക്കീൽ,  എന്നിവർ  സംസാരിച്ചു. രതീഷ് ബാബു സ്വാഗതവും ,അനീഷ് പ്രതിഭാ നഗർ നന്ദിയും പറഞ്ഞു.

No comments