Breaking News

വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം സംവിധായകനും മാധ്യമപ്രവർത്തകനുമായ ചന്ദ്രു വെള്ളരിക്കുണ്ട് നിർവ്വഹിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്  നിർമ്മലഗിരി എൽ.പി സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം സംവിധായകനും മാധ്യമപ്രവർത്തകനുമായ ചന്ദ്രു വെള്ളരിക്കുണ്ട് നിർവ്വഹിച്ചു. വളർന്നു വരുന്ന കുട്ടികളുടെ സർഗപരമായ കഴിവുകളെ വളർത്തി അവരിൽ മനുഷ്യത്വവും നന്മയും സഹാനുഭൂതിയും വളർത്തിയെടുക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി പോലുള്ള പദ്ധതികൾ ഏറെ പ്രയോജനപ്രദമാണെന്ന് ചന്ദ്രു പറഞ്ഞു . ചടങ്ങിൽ സ്ക്കൂൾ മാനേജർ റവ.ഡോ. ജോൺസൻ അന്ത്യാങ്കുളം അധ്യക്ഷത വഹിച്ചു. വിദ്യാരംഗം സെക്രട്ടറി ഐവിൻ ജോ ബിജോയ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷാൻ്റി സിറിയക്, മുൻ ഹെഡ്മിസ്ട്രസ് സി.ടെസി പി.വി, പി.ടി.എ പ്രസിഡണ്ട് ബിബിൻ ഡൊമിനിക്, മദർ പി ടി എ പ്രസിഡണ്ട് മേബിൾ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ ബിൻസി ടോം സ്വാഗതവും സെൽമി ടി ജോസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പഠന പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന്

No comments